Friday, October 2, 2009

മാറുന്ന മാധ്യമ വിചാരം.................

ഴിവാക്കാമായിരുന്ന വന്‍ ദുരന്തത്തിനു മുന്‍പില്‍ കേരളം പകചുനിന്നു.കുമരകവും തട്ടേക്കാടും ഇതാ തേക്കടിയും .ദൈവത്തിന്റെ സ്വന്തം നാടുപിശാചുക്കളുടെ നാടായി മാറുകയാണോ?പ്രബുദ്ധ കേരളം ദുരന്ത ഭൂമിയായിമാറുകയാണോ? വളരുന്ന ലോകത്തിനു മുന്‍പില്‍ കിതയ്ക്കുന്ന കേരളമായി നമ്മുടെ മലയാളം മാറുന്നതില്‍ ഒരു പങ്കു മാധ്യമങ്ങളും വഹിക്കുന്നു.സംസ്കാര സമ്പന്നമായ കേരളം പലപ്പോഴും വിവാദങങളുടെഭൂമികയായിമാറുന്നു.ദ്രുശ്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കു പുത്തന്‍ മാനങ്ങള്‍ നല്കിയപ്പോള്‍ വികസനത്തിന്റെ വിപ്ളവം പ്രതീക്ഷിചവര്‍ രാഷ്ട്രീയ നാടക പ്രദര്‍ശനത്തില്‍ നിരാശരായി .ജനകീയ പ്രശ്നങ്ങളില്‍ നിന്നു ചാനലുകള്‍ വിഭാഗീയതയുടേയും ഗ്രൂപ്പു രാഷ്ട്രീയത്തിന്റെയും ചൂടേറിയ ചര്‍ച്ചകള്‍ ക്കു വഴിമാറിയപ്പോള്‍ നമുക്കു നഷ്ടമായതു പത്രതാളുകളില്‍ നിറഞ്ഞുനിന്ന മാധ്യമ ധര്‍മമാണു.വികസനം മറക്കുന്ന ഭരണപക്ഷവും പ്രതികരിക്കാന്‍ കഴിയാത്ത പ്രതിപക്ഷവും രാഷ്ട്രീയ കേരളത്തിനു കളങ്കമാണു .ദുരന്തവാര്‍ത്തകളുമായാണു ഓരോ പ്രഭാതവും പിറന്നു വീഴുന്നതു. ഭരണകാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ തിരിച്ചറിയാനും ജനകീയ പ്രശ്നങ്ങളില്‍ നിന്നു ഒളിചോടുന്നവരെ ഓര്‍മിപ്പിക്കുവാനും നമ്മുടെ മാധ്യമങ്ങള്‍ക്കു കഴിയണം . ഇന്ത്യയിലെ തന്നെ ഏറ്റവും മോശം പാതകളാണു നമ്മുടെ കൊച്ചു കേരളത്തിലെതു.നിത്യവും നിരവധി ജീവിതങ്ങളാണു ഇവിടെ പൊലിയുന്നതു.ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച നമ്മുടെ ടൂറിസം മേഖല അപകടങ്ങളുടെ താഴ്വരകളായി മാറുന്നു.കായലുകളിലും തടാകങ്ങളിലും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ ക്കു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ പോലും നമുക്കു കഴിയുന്നില്ല.ലൈഫ് ജാക്കറ്റിന്റെ ഉപയോഗം പോലും അറിയാത്ത പാവം ബോട്ടു ജീ വനക്കാര്‍ .ഓരോ കാര്യങ്ങളിലും വ്യക്തമായ പദ്ധതികളോ കാര്യക്ഷമായ പഠനങ്ങളോ നടത്താതെ നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഉണ്ടായിരുന്ന സൌകര്യങ്ങളുമായി കേരളത്തിനു ഇനിയും മുന്നേറാനാവില്ല.പലപ്പോഴും അനാവശ്യ വിവാദങ്ങള്‍ ക്കു പിന്നാലെ പോകുന്ന ചാനലുകള്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും മലയാളിയുടെ ജീവിതയാതനകള്‍ ,സാമൂഹിക പ്രശ്നങ്ങള്‍ ,കാര്യക്ഷമമല്ലാത്ത ഭരണകര്‍ത്താക്കള്‍ ഇവയൊക്കെ തിരിച്ചറിഞ്ഞാല്‍ അധികാരിവര്‍ ഗഗങ്ങള്‍ക്കു കണ്ണു തുറക്കേണ്ടി വരും .അല്ലാത്ത പക്ഷം ദുരന്തങ്ങളുടെ പെരുമഴക്കാലമാണു കേരളത്തെ കാത്തിരിക്കുന്നതു.ശാസ്ത്ര സാങ്കേതിക വിഞ്ജാന രം ഗങ്ങളില്‍ നമുക്കുണ്ടായ പുരോഗതി വ്യക്തമായി ക്രുത്യതയോടെ പ്രായോഗിക തലങ്ങളില്‍ എത്തിക്കാന്‍ കഴിയാതെ പലപ്പോഴും അധികാരികള്‍ കാണിക്കുന്ന അവഗണനകളാണു ദുരന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നതു.ജനകീയ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന മാധ്യമങ്ങള്‍ അവരുടെ കാഴ്ചയും തൂലികയും അതിനായി യഞ്ജിക്കുമെന്നു നമുക്കു പ്രത്യാശിക്കാം ......

Sunday, January 6, 2008

മയിലമ്മയുടെ ജ്വലിക്കുന്ന ഓര്‍മ്മക്കു ഒരു വയസ്സു'......

മയിലമ്മയുടെ ജ്വലിക്കുന്ന ഓര്‍മ്മക്കു ഒരു വയസ്സു . അധിനിവേശത്തിനെതിരെ അതിജീവനത്തിന്റെ കരുത്തുമായി ലോകശ്രദ്ധനേടിയ മയിലമ്മയുടെ വേര്‍പാടിനു ജനുവരി ആറിനു ഒരു വയസ്സു തികയുന്നു.പാലക്കാടു ജില്ലയിലെ പ്ലാചിമട സമര നായിക മയിലമ്മ പ്രക്രുതിവിഭവങ്ങള്‍ക്കു നേരെയുള്ള ആഗോളകുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ ജീവിക്കാന്‍ വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടവീര്യത്തിനു ഊര്‍ജം പകര്‍ന്നു നല്‍കിയ ധീര വനിതയായിരുന്നു.
അടയാമ്പതിയിലെ ആദിവാസി കോളനിയിലെ സാധാരണ സ്ത്രീയില്‍ നിന്നു ജലചൂഷണത്തിനെതിരെ ഉള്ള ധീരമായ പോരാട്ടത്തിലൂടെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ന്ന സമര നായിക ആയിരുന്നു മയിലമ്മ.സ്വന്തം ജീവിത സാഹചര്യങ്ങള്‍ പോലും മറന്നു ഒരു ജനതയെ മുഴുവന്‍ സംരക്ഷിക്കാന്‍ അവരുടെ കുടിനീരിനു പരിഹാരം കാണാന്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ സന്ധിയില്ലാ സമരത്തിലൂടെ ആഗോളകുത്തകയെ മുട്ടുകുത്തിച ആ ധീര വനിത നാളെയുടെ സമരഭൂവില്‍ എന്നും ജ്വലിക്കുന്ന ഓര്‍മ്മയായി നിലകൊള്ളും.
OUTLOOK മാഗസിന്‍ 2005 ലെ SPEAK OUTഅയി തിരഞ്ഞെടുത്തതും മയിലമ്മെയായിരുന്നു.ആ ഓര്‍മ്മക്കു മുന്‍പില്‍ നമുക്കു ശ്രദ്ധാഞ്ഞലി അര്‍പ്പിക്കാം............

Sunday, December 2, 2007

"മിന്നല്‍ അപകടങ്ങളില്‍ കേരളം മുന്നില്‍"

മിന്നല്‍ മൂലമുണ്ടാകുന്ന ആള്‍ നാശം കേരളത്തില്‍ വര്‍ധിചുവരുകയാണെന്നും മിന്നല്‍ സുരക്ഷാ രംഗത്തു നാം പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും തിരുവനന്തപുരം ഭൗമ ശാസ്ത്ര പoന കേന്ദ്രത്തിലെ ശാസ്ത്രഞ്ഞന്‍ Dr.മുരളി ദാസ്‌ പറഞ്ഞു.1986 മുതല്‍ 2002 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 71 പേര്‍ മിന്നല്‍ മൂലം മരണപ്പെടുകയും 112 പേര്‍ക്കു അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടു.കേരളത്തിന്റെ ഭൂ ഘടനയും പശ്ചിമഘട്ടത്തിന്റെ സാന്നിധ്യവും കാരണം മിന്നല്‍ ഉണ്ടാക്കുന്ന മേഘങ്ങള്‍ ഇവിടെ ധാരളമായി ഉണ്ടാകുന്നതും ഇടതൂര്‍ന്ന മരങ്ങള്‍ വളരുന്ന പ്രദേശമായതിനാല്‍ മരങ്ങളില്‍കൂടി ഇടിമിന്നല്‍ പതിചു തറയില്‍കൂടി വീടിനുള്ളില്‍ പ്രവേശിചു അപകടം ഉണ്ടാക്കുന്നതും കേരളത്തെ മിന്നല്‍ അപകടങ്ങളില്‍ മുന്നില്‍ എത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൊച്ചിയില്‍ മിന്നല്‍ സുരക്ഷയെക്കുറിചു CISSA(Centre for Innovation in Science and Social Action),Regional Energey centre,SATRIC(South asian Technology Research and Information centre)സംയുക്തമായി സംഘടിപ്പിച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വീടിനു മുകളില്‍ ഉറപ്പിക്കുന്ന മിന്നല്‍ രക്ഷാചാലകം കൊണ്ടു മാത്രം സുരക്ഷ സാധ്യമല്ലെന്നും ഒപ്പം ടിവി കമ്പുട്ടര്‍ മറ്റു ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനു മെയിന്‍ ലൈനില്‍ സര്‍ജു പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കണം എന്നും Banglore Indian Institute of Scienceലെ Dr.നാഗ ഭൂഷണ പറഞ്ഞു.
കൊളംബൊ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ലോക പ്രശസ്ത മിന്നല്‍ ശാസ്ത്രഞ്ഞനും അമേരിക്കയിലെ National Safety Institution ഉപദേഷ്ടാവുമായ Dr:ചന്ദിമാ ഗോമസ്സ്‌ ഭാരതത്തിലെ മിന്നല്‍ സുരക്ഷ സംവിധാനങ്ങളെ സമ്പന്ധിച അംഗീക്രുത നിലവാര സൂചികകള്‍ മെചപ്പെടുത്തെണ്ടതുണ്ടെന്നു പറഞ്ഞു.ഇന്നു ലഭ്യമായതില്‍ അന്തരാഷ്ട്ര തലത്തിലുള്ള IEC 62305 സൂചിക സമഗ്രമായ ഒന്നാണു.അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

(കൊച്ചിയില്‍ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറില്‍ നിന്നുള്ള റിപ്പോര്‍ട്ടാണിതു)