Sunday, January 6, 2008

മയിലമ്മയുടെ ജ്വലിക്കുന്ന ഓര്‍മ്മക്കു ഒരു വയസ്സു'......

മയിലമ്മയുടെ ജ്വലിക്കുന്ന ഓര്‍മ്മക്കു ഒരു വയസ്സു . അധിനിവേശത്തിനെതിരെ അതിജീവനത്തിന്റെ കരുത്തുമായി ലോകശ്രദ്ധനേടിയ മയിലമ്മയുടെ വേര്‍പാടിനു ജനുവരി ആറിനു ഒരു വയസ്സു തികയുന്നു.പാലക്കാടു ജില്ലയിലെ പ്ലാചിമട സമര നായിക മയിലമ്മ പ്രക്രുതിവിഭവങ്ങള്‍ക്കു നേരെയുള്ള ആഗോളകുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ ജീവിക്കാന്‍ വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടവീര്യത്തിനു ഊര്‍ജം പകര്‍ന്നു നല്‍കിയ ധീര വനിതയായിരുന്നു.
അടയാമ്പതിയിലെ ആദിവാസി കോളനിയിലെ സാധാരണ സ്ത്രീയില്‍ നിന്നു ജലചൂഷണത്തിനെതിരെ ഉള്ള ധീരമായ പോരാട്ടത്തിലൂടെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ന്ന സമര നായിക ആയിരുന്നു മയിലമ്മ.സ്വന്തം ജീവിത സാഹചര്യങ്ങള്‍ പോലും മറന്നു ഒരു ജനതയെ മുഴുവന്‍ സംരക്ഷിക്കാന്‍ അവരുടെ കുടിനീരിനു പരിഹാരം കാണാന്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ സന്ധിയില്ലാ സമരത്തിലൂടെ ആഗോളകുത്തകയെ മുട്ടുകുത്തിച ആ ധീര വനിത നാളെയുടെ സമരഭൂവില്‍ എന്നും ജ്വലിക്കുന്ന ഓര്‍മ്മയായി നിലകൊള്ളും.
OUTLOOK മാഗസിന്‍ 2005 ലെ SPEAK OUTഅയി തിരഞ്ഞെടുത്തതും മയിലമ്മെയായിരുന്നു.ആ ഓര്‍മ്മക്കു മുന്‍പില്‍ നമുക്കു ശ്രദ്ധാഞ്ഞലി അര്‍പ്പിക്കാം............