Friday, October 2, 2009

മാറുന്ന മാധ്യമ വിചാരം.................

ഴിവാക്കാമായിരുന്ന വന്‍ ദുരന്തത്തിനു മുന്‍പില്‍ കേരളം പകചുനിന്നു.കുമരകവും തട്ടേക്കാടും ഇതാ തേക്കടിയും .ദൈവത്തിന്റെ സ്വന്തം നാടുപിശാചുക്കളുടെ നാടായി മാറുകയാണോ?പ്രബുദ്ധ കേരളം ദുരന്ത ഭൂമിയായിമാറുകയാണോ? വളരുന്ന ലോകത്തിനു മുന്‍പില്‍ കിതയ്ക്കുന്ന കേരളമായി നമ്മുടെ മലയാളം മാറുന്നതില്‍ ഒരു പങ്കു മാധ്യമങ്ങളും വഹിക്കുന്നു.സംസ്കാര സമ്പന്നമായ കേരളം പലപ്പോഴും വിവാദങങളുടെഭൂമികയായിമാറുന്നു.ദ്രുശ്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കു പുത്തന്‍ മാനങ്ങള്‍ നല്കിയപ്പോള്‍ വികസനത്തിന്റെ വിപ്ളവം പ്രതീക്ഷിചവര്‍ രാഷ്ട്രീയ നാടക പ്രദര്‍ശനത്തില്‍ നിരാശരായി .ജനകീയ പ്രശ്നങ്ങളില്‍ നിന്നു ചാനലുകള്‍ വിഭാഗീയതയുടേയും ഗ്രൂപ്പു രാഷ്ട്രീയത്തിന്റെയും ചൂടേറിയ ചര്‍ച്ചകള്‍ ക്കു വഴിമാറിയപ്പോള്‍ നമുക്കു നഷ്ടമായതു പത്രതാളുകളില്‍ നിറഞ്ഞുനിന്ന മാധ്യമ ധര്‍മമാണു.വികസനം മറക്കുന്ന ഭരണപക്ഷവും പ്രതികരിക്കാന്‍ കഴിയാത്ത പ്രതിപക്ഷവും രാഷ്ട്രീയ കേരളത്തിനു കളങ്കമാണു .ദുരന്തവാര്‍ത്തകളുമായാണു ഓരോ പ്രഭാതവും പിറന്നു വീഴുന്നതു. ഭരണകാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ തിരിച്ചറിയാനും ജനകീയ പ്രശ്നങ്ങളില്‍ നിന്നു ഒളിചോടുന്നവരെ ഓര്‍മിപ്പിക്കുവാനും നമ്മുടെ മാധ്യമങ്ങള്‍ക്കു കഴിയണം . ഇന്ത്യയിലെ തന്നെ ഏറ്റവും മോശം പാതകളാണു നമ്മുടെ കൊച്ചു കേരളത്തിലെതു.നിത്യവും നിരവധി ജീവിതങ്ങളാണു ഇവിടെ പൊലിയുന്നതു.ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച നമ്മുടെ ടൂറിസം മേഖല അപകടങ്ങളുടെ താഴ്വരകളായി മാറുന്നു.കായലുകളിലും തടാകങ്ങളിലും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ ക്കു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ പോലും നമുക്കു കഴിയുന്നില്ല.ലൈഫ് ജാക്കറ്റിന്റെ ഉപയോഗം പോലും അറിയാത്ത പാവം ബോട്ടു ജീ വനക്കാര്‍ .ഓരോ കാര്യങ്ങളിലും വ്യക്തമായ പദ്ധതികളോ കാര്യക്ഷമായ പഠനങ്ങളോ നടത്താതെ നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഉണ്ടായിരുന്ന സൌകര്യങ്ങളുമായി കേരളത്തിനു ഇനിയും മുന്നേറാനാവില്ല.പലപ്പോഴും അനാവശ്യ വിവാദങ്ങള്‍ ക്കു പിന്നാലെ പോകുന്ന ചാനലുകള്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും മലയാളിയുടെ ജീവിതയാതനകള്‍ ,സാമൂഹിക പ്രശ്നങ്ങള്‍ ,കാര്യക്ഷമമല്ലാത്ത ഭരണകര്‍ത്താക്കള്‍ ഇവയൊക്കെ തിരിച്ചറിഞ്ഞാല്‍ അധികാരിവര്‍ ഗഗങ്ങള്‍ക്കു കണ്ണു തുറക്കേണ്ടി വരും .അല്ലാത്ത പക്ഷം ദുരന്തങ്ങളുടെ പെരുമഴക്കാലമാണു കേരളത്തെ കാത്തിരിക്കുന്നതു.ശാസ്ത്ര സാങ്കേതിക വിഞ്ജാന രം ഗങ്ങളില്‍ നമുക്കുണ്ടായ പുരോഗതി വ്യക്തമായി ക്രുത്യതയോടെ പ്രായോഗിക തലങ്ങളില്‍ എത്തിക്കാന്‍ കഴിയാതെ പലപ്പോഴും അധികാരികള്‍ കാണിക്കുന്ന അവഗണനകളാണു ദുരന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നതു.ജനകീയ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന മാധ്യമങ്ങള്‍ അവരുടെ കാഴ്ചയും തൂലികയും അതിനായി യഞ്ജിക്കുമെന്നു നമുക്കു പ്രത്യാശിക്കാം ......