Sunday, December 2, 2007

"മിന്നല്‍ അപകടങ്ങളില്‍ കേരളം മുന്നില്‍"

മിന്നല്‍ മൂലമുണ്ടാകുന്ന ആള്‍ നാശം കേരളത്തില്‍ വര്‍ധിചുവരുകയാണെന്നും മിന്നല്‍ സുരക്ഷാ രംഗത്തു നാം പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും തിരുവനന്തപുരം ഭൗമ ശാസ്ത്ര പoന കേന്ദ്രത്തിലെ ശാസ്ത്രഞ്ഞന്‍ Dr.മുരളി ദാസ്‌ പറഞ്ഞു.1986 മുതല്‍ 2002 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 71 പേര്‍ മിന്നല്‍ മൂലം മരണപ്പെടുകയും 112 പേര്‍ക്കു അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടു.കേരളത്തിന്റെ ഭൂ ഘടനയും പശ്ചിമഘട്ടത്തിന്റെ സാന്നിധ്യവും കാരണം മിന്നല്‍ ഉണ്ടാക്കുന്ന മേഘങ്ങള്‍ ഇവിടെ ധാരളമായി ഉണ്ടാകുന്നതും ഇടതൂര്‍ന്ന മരങ്ങള്‍ വളരുന്ന പ്രദേശമായതിനാല്‍ മരങ്ങളില്‍കൂടി ഇടിമിന്നല്‍ പതിചു തറയില്‍കൂടി വീടിനുള്ളില്‍ പ്രവേശിചു അപകടം ഉണ്ടാക്കുന്നതും കേരളത്തെ മിന്നല്‍ അപകടങ്ങളില്‍ മുന്നില്‍ എത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൊച്ചിയില്‍ മിന്നല്‍ സുരക്ഷയെക്കുറിചു CISSA(Centre for Innovation in Science and Social Action),Regional Energey centre,SATRIC(South asian Technology Research and Information centre)സംയുക്തമായി സംഘടിപ്പിച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വീടിനു മുകളില്‍ ഉറപ്പിക്കുന്ന മിന്നല്‍ രക്ഷാചാലകം കൊണ്ടു മാത്രം സുരക്ഷ സാധ്യമല്ലെന്നും ഒപ്പം ടിവി കമ്പുട്ടര്‍ മറ്റു ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനു മെയിന്‍ ലൈനില്‍ സര്‍ജു പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കണം എന്നും Banglore Indian Institute of Scienceലെ Dr.നാഗ ഭൂഷണ പറഞ്ഞു.
കൊളംബൊ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ലോക പ്രശസ്ത മിന്നല്‍ ശാസ്ത്രഞ്ഞനും അമേരിക്കയിലെ National Safety Institution ഉപദേഷ്ടാവുമായ Dr:ചന്ദിമാ ഗോമസ്സ്‌ ഭാരതത്തിലെ മിന്നല്‍ സുരക്ഷ സംവിധാനങ്ങളെ സമ്പന്ധിച അംഗീക്രുത നിലവാര സൂചികകള്‍ മെചപ്പെടുത്തെണ്ടതുണ്ടെന്നു പറഞ്ഞു.ഇന്നു ലഭ്യമായതില്‍ അന്തരാഷ്ട്ര തലത്തിലുള്ള IEC 62305 സൂചിക സമഗ്രമായ ഒന്നാണു.അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

(കൊച്ചിയില്‍ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറില്‍ നിന്നുള്ള റിപ്പോര്‍ട്ടാണിതു)

11 comments:

maheshcheruthana/മഹേഷ്‌ ചെറുതന said...

"മിന്നല്‍ അപകടങ്ങളില്‍ കേരളം മുന്നില്‍"
കൊച്ചിയില്‍ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറില്‍ നിന്നുള്ള റിപ്പോര്‍ട്ടാണിതു!

ഉപാസന | Upasana said...

നല്ല ഫീച്ചര്‍
:)
ഉപാസന

ഹരിശ്രീ said...

നല്ല വിജ്ഞാനപ്രദമായ ഒരു നല്ല പോസ്റ്റ്.

ആശംസകള്‍...

maheshcheruthana/മഹേഷ്‌ ചെറുതന said...

ഉപാസന,
ഹരിശ്രീ
അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം! ഇനിയും പ്രതീഷിക്കുന്നു!

ഭൂമിപുത്രി said...

ഉപകാരപ്രദമായ ഈ അറിവുകള്‍ക്കു നന്ദി മഹേഷ്

maheshcheruthana/മഹേഷ്‌ ചെറുതന said...

ഭൂമി പുത്രി,

പ്രതികരണത്തിനു നന്ദി!!

Geetha Geethikal said...

ആ പാടത്തിന്റേയും തോടിന്റേയും ചിത്രം എന്തു മനോഹരം!!!

എന്റെ കുട്ടിക്കാലത്ത് ഇതുപോലെ തന്നെയൊരു പാടവും തോടും വീട്ടിനടുത്ത് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആ പാടമെല്ലാം നികത്തി തെങ്ങ് വച്ചേയ്ക്കുന്നു...
ഈ ചിത്രം കണ്ടപ്പോള്‍ നഷ്ടബോധം തോന്നി.

മിന്നലപകടങ്ങള്‍ കൂടുതലും വടക്കന്‍ കേരളത്തിലാണ് ഉണ്ടാവുകയെന്നും അതിനെ കുറിച്ച് ഒരു സ്റ്റഡി നടത്തുന്നും ഒക്കെ കേട്ടിട്ടുണ്ട്.

maheshcheruthana/മഹേഷ്‌ ചെറുതന said...

ഗീതേചി,
ചിത്രം ഇഷ്ടമായതില്‍ സന്തോഷം!
ഈ കാഴ്ചയും കുറചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അന്യമാകും!അതും ഒരു ഓര്‍മയാകും!
മിന്നലപകടങ്ങള്‍ കൂടുതലും വടക്കന്‍ കേരളത്തിലാണ് എന്നതു ശരിയാണെങ്കിലും തെക്കന്‍ കേരളവും ഒട്ടും പിറകിലല്ല!

Friendz4ever said...

വിക്ഞാനം പ്രദാനം ചെയ്യുന്ന ഒരു ഫ്യൂച്ചര്‍ ... നന്ദി, മഹേഷ്ഭായ്.

maheshcheruthana/മഹേഷ്‌ ചെറുതന said...

സജീ,
ഫീച്ചര്‍ ഇഷ്ടമായതില്‍ സന്തോഷം!

maheshcheruthana/മഹേഷ്‌ ചെറുതന said...

എല്ലാ ബൂലോകര്‍ക്കും എന്റെ

"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

~മഹി~