Sunday, January 6, 2008

മയിലമ്മയുടെ ജ്വലിക്കുന്ന ഓര്‍മ്മക്കു ഒരു വയസ്സു'......

മയിലമ്മയുടെ ജ്വലിക്കുന്ന ഓര്‍മ്മക്കു ഒരു വയസ്സു . അധിനിവേശത്തിനെതിരെ അതിജീവനത്തിന്റെ കരുത്തുമായി ലോകശ്രദ്ധനേടിയ മയിലമ്മയുടെ വേര്‍പാടിനു ജനുവരി ആറിനു ഒരു വയസ്സു തികയുന്നു.പാലക്കാടു ജില്ലയിലെ പ്ലാചിമട സമര നായിക മയിലമ്മ പ്രക്രുതിവിഭവങ്ങള്‍ക്കു നേരെയുള്ള ആഗോളകുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ ജീവിക്കാന്‍ വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടവീര്യത്തിനു ഊര്‍ജം പകര്‍ന്നു നല്‍കിയ ധീര വനിതയായിരുന്നു.
അടയാമ്പതിയിലെ ആദിവാസി കോളനിയിലെ സാധാരണ സ്ത്രീയില്‍ നിന്നു ജലചൂഷണത്തിനെതിരെ ഉള്ള ധീരമായ പോരാട്ടത്തിലൂടെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ന്ന സമര നായിക ആയിരുന്നു മയിലമ്മ.സ്വന്തം ജീവിത സാഹചര്യങ്ങള്‍ പോലും മറന്നു ഒരു ജനതയെ മുഴുവന്‍ സംരക്ഷിക്കാന്‍ അവരുടെ കുടിനീരിനു പരിഹാരം കാണാന്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ സന്ധിയില്ലാ സമരത്തിലൂടെ ആഗോളകുത്തകയെ മുട്ടുകുത്തിച ആ ധീര വനിത നാളെയുടെ സമരഭൂവില്‍ എന്നും ജ്വലിക്കുന്ന ഓര്‍മ്മയായി നിലകൊള്ളും.
OUTLOOK മാഗസിന്‍ 2005 ലെ SPEAK OUTഅയി തിരഞ്ഞെടുത്തതും മയിലമ്മെയായിരുന്നു.ആ ഓര്‍മ്മക്കു മുന്‍പില്‍ നമുക്കു ശ്രദ്ധാഞ്ഞലി അര്‍പ്പിക്കാം............

19 comments:

maheshcheruthana/മഹേഷ്‌ ചെറുതന said...

അധിനിവേശത്തിനെതിരെ അതിജീവനത്തിന്റെ കരുത്തുമായി ലോകശ്രദ്ധ നേടിയ മയിലമ്മയുടെ വേര്‍പാടിനു ജനുവരി ആറിനു ഒരു വയസ്സു തികയുന്നു..........

നിലാവര്‍ നിസ said...

സമയൊചിതമായ ഒരു കുറിപ്പ്. ശരിയായ പ്രതികരണത്തിനു, ചെറുത്തുനില്‍പ്പിനു നാടിനോടും ജനങ്ങളോടും ജീവിതത്തോടുമുള്ള സ്നേഹം മാത്രം മതിയെന്നു തെളിയിച്ചവര്‍.. എങ്കിലും, ഔട്ട് ലുക് പോലൊരു കച്ചവട മാസികയുടെ അംഗീകാരത്തെക്കാള്‍ അവര്‍ക്ക് ലഭിക്കുന്ന എത്രയൊ വലിയ അംഗീകാരമാണ് പ്ലാ‍ാച്ചിമടയില്‍ ഇന്നും തുടരുന്ന ചെറുത്തു നില്‍പ്പ്..

തന്റെ സമരത്തെ പ്രതിനിധീകരിച്ച് അവര്‍ പങ്കെടുത്ത ഒരു സമ്മേളനത്തില്‍ കൊക്കൊക്കോള വിളമ്പിയ സ്പോണ്‍സര്‍മാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല.. ഉള്ളത് എന്റെ പാലക്കാടിന്റെ, കേരളത്തിന്റെ പൊതുവായ വികാരത്തില്‍ നിന്നാണ്.

മഹേഷ്, ഫോണ്ട് കളര്‍ ഒന്നു മാറ്റിക്കൂടേ.. വായന നല്ല ആയാസമാകുന്നു..

ആശംസകള്‍.

maheshcheruthana/മഹേഷ്‌ ചെറുതന said...

നിലാവേ;

അഭിപ്രായത്തോടു പൂര്‍ണമായും യോജിക്കുന്നു
ഫോണ്ട് കളര്‍ മാറ്റി!
ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

മാണിക്യം said...

“സാഹിത്യത്തെക്കാള്‍ എത്രയോ വിലപിടിച്ചതാണ്‌ കുടിവെള്ളം, പണിയെടുക്കുന്നവന്‍ പണക്കാരനെക്കാള്‍ എത്രയോ പ്രയോജനമുള്ളവനാണ്‌, ഇതു നമ്മള്‍ അറിയണം.ഇങ്ങനെയുള്ള ബോധവൈപരീത്യം ഉണ്ടാവുമ്പോള്‍ രോഗലക്ഷണമായിത്തീരുന്ന സംസ്കാരത്തിന്റെ വേദനകളെക്കുറിച്ച്‌, പണമുതലാളിത്തതിന്റെ സൃഷ്ടിയായ പരുവായി പൊന്തുന്ന ലോകശരീരത്തിലെ പ്ലാച്ചിമടകളെക്കുറിച്ച്‌ നാം അറിയുന്നു. ഒന്നുമില്ലാത്തവന്‍ എന്തുള്ളവനാണെന്ന് അറിയുന്നു........”
യശശരീരനായ പ്രൊഫ. M.N. വിജയന്‍ പറഞ്ഞത് ഞാന്‍ ഒര്‍മ്മിച്ചു പൊകുന്നു..
മയിലമ്മക്ക് നിത്യശാന്തി നേരുന്നതിനൊപ്പം
ഈ പൊസ്റ്റ് ഇട്ടതിനു അഭിനന്ദനങ്ങളും...

ഗീതാഗീതികള്‍ said...

മയിലമ്മ കുപ്പയിലെ മാണിക്യമായിരുന്നു.

ആ മാണിക്യത്തിന്റെ തിളക്കം അവസാനകാലത്താണല്ലൊ പുറത്തു വന്നതെന്നൊരു ദു:ഖം ഉണ്ട്‌.

അക്ഷരങ്ങള്‍ക്ക്‌ ഇത്തിരികൂടി സോഫ്റ്റ് ആയ നിറം തിരഞ്ഞെടുത്തെങ്കില്‍ കൊള്ളാമായിരുന്നുവെന്നുതോന്നുന്നു....

maheshcheruthana/മഹേഷ്‌ ചെറുതന said...

മാണിക്യം:
M.N. വിജയന്‍ മാഷുടെ വാക്കുകള്‍ വിലപിടിച്ചതു തന്നെയാണു!
മയിലമ്മയുടെ സ്വപ്നങ്ങള്‍ക്കു നിറം പകരാന്‍ എത്തിയതില്‍ സന്തോഷം! !
ഗീതേചി,
പറഞ്ഞതു സത്യമാണു !
എല്ലാവരും കൊതിക്കുന്ന മാണിക്യം!
കളര്‍ വീണ്ടും മാറ്റിയേ ......

ഭൂമിപുത്രി said...

മയിലമ്മയുടെ നിര്യാണശേഷം ആശരീരത്തോട് നാട്ടുകാര്‍ കാണിച്ച അനാദരവും നമ്മള്‍ കണ്ടതാണല്ലൊ.

ചന്ദ്രകാന്തം said...

തികച്ചും സമയോചിതമായി..ഈ പോസ്റ്റ്‌.
മയിലമ്മയുടെ ആത്മാവിന്‌ ആദരാഞ്ജലികള്‍.

ഹരിശ്രീ said...

ആ ധീര വനിതയ്ക് പ്രണാമം.

maheshcheruthana/മഹേഷ്‌ ചെറുതന said...

ഭൂമി പുത്രി:പറഞ്ഞതു വളരെ ശരിയാണു!
തികചും ദു:ഖകരമായ സത്യം!നന്ദി പുത്രി!

ചന്ദ്രകാന്തം : സന്തോഷം,നന്ദി!ഹരിശ്രീ:നന്ദി!

കേരളക്കാരന്‍ said...

എന്‍റെ പ്രണാമം കൂടി

Maheshcheruthana/മഹി said...

കേരളക്കാരന്‍ ,
ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

ഉപാസന | Upasana said...

മയിലമ്മയെപ്പറ്റിയുള്ള പുസ്തകം വായിക്കണമെന്ന് ഒരുപാട് നാളായി വിചാരിക്കുന്നു. പക്ഷേ ഒന്നും നടക്കുന്നില്ല.

ഈ അനുസ്മരണം ഉചിതമായി.
:)
എന്നും സ്നേഹത്തോടെ
ഉപാസന

Mahesh Cheruthana/മഹി said...

ഉപാസന,
ഈ വഴിവന്നതില്‍ സന്തോഷം!

ശ്രീഇടമൺ said...

അധിനിവേശത്തിനെതിരെ അതിജീവനത്തിന്റെ കരുത്തുമായി ലോകശ്രദ്ധ നേടിയ മയിലമ്മയ്ക്ക് ആദരാഞ്ജലികള്‍...*

Mahesh Cheruthana/മഹി said...

ശ്രീഇടമൺ :നന്ദി !

ഗൗരിനാഥന്‍ said...

ഭൂമി പുത്രി പറഞ്ഞതാണ് മനസ്സില്‍ വന്നത്.

Sureshkumar Punjhayil said...

Theerchayayum.. Iniyum mayilammamar uyirkollatte.... Ashamsakal... Prarthanakal...!!!

Mahesh Cheruthana/മഹി said...

ഗൗരിനാഥന്‍ :വളരെ ശരിയാണു!ഈ വഴിവന്നതില്‍ സന്തോഷം!


Sureshkumar Punjhayil: ഈ വഴിവന്നതില്‍ സന്തോഷം!