Friday, October 2, 2009

മാറുന്ന മാധ്യമ വിചാരം.................

ഴിവാക്കാമായിരുന്ന വന്‍ ദുരന്തത്തിനു മുന്‍പില്‍ കേരളം പകചുനിന്നു.കുമരകവും തട്ടേക്കാടും ഇതാ തേക്കടിയും .ദൈവത്തിന്റെ സ്വന്തം നാടുപിശാചുക്കളുടെ നാടായി മാറുകയാണോ?പ്രബുദ്ധ കേരളം ദുരന്ത ഭൂമിയായിമാറുകയാണോ? വളരുന്ന ലോകത്തിനു മുന്‍പില്‍ കിതയ്ക്കുന്ന കേരളമായി നമ്മുടെ മലയാളം മാറുന്നതില്‍ ഒരു പങ്കു മാധ്യമങ്ങളും വഹിക്കുന്നു.സംസ്കാര സമ്പന്നമായ കേരളം പലപ്പോഴും വിവാദങങളുടെഭൂമികയായിമാറുന്നു.ദ്രുശ്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കു പുത്തന്‍ മാനങ്ങള്‍ നല്കിയപ്പോള്‍ വികസനത്തിന്റെ വിപ്ളവം പ്രതീക്ഷിചവര്‍ രാഷ്ട്രീയ നാടക പ്രദര്‍ശനത്തില്‍ നിരാശരായി .ജനകീയ പ്രശ്നങ്ങളില്‍ നിന്നു ചാനലുകള്‍ വിഭാഗീയതയുടേയും ഗ്രൂപ്പു രാഷ്ട്രീയത്തിന്റെയും ചൂടേറിയ ചര്‍ച്ചകള്‍ ക്കു വഴിമാറിയപ്പോള്‍ നമുക്കു നഷ്ടമായതു പത്രതാളുകളില്‍ നിറഞ്ഞുനിന്ന മാധ്യമ ധര്‍മമാണു.വികസനം മറക്കുന്ന ഭരണപക്ഷവും പ്രതികരിക്കാന്‍ കഴിയാത്ത പ്രതിപക്ഷവും രാഷ്ട്രീയ കേരളത്തിനു കളങ്കമാണു .ദുരന്തവാര്‍ത്തകളുമായാണു ഓരോ പ്രഭാതവും പിറന്നു വീഴുന്നതു. ഭരണകാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ തിരിച്ചറിയാനും ജനകീയ പ്രശ്നങ്ങളില്‍ നിന്നു ഒളിചോടുന്നവരെ ഓര്‍മിപ്പിക്കുവാനും നമ്മുടെ മാധ്യമങ്ങള്‍ക്കു കഴിയണം . ഇന്ത്യയിലെ തന്നെ ഏറ്റവും മോശം പാതകളാണു നമ്മുടെ കൊച്ചു കേരളത്തിലെതു.നിത്യവും നിരവധി ജീവിതങ്ങളാണു ഇവിടെ പൊലിയുന്നതു.ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച നമ്മുടെ ടൂറിസം മേഖല അപകടങ്ങളുടെ താഴ്വരകളായി മാറുന്നു.കായലുകളിലും തടാകങ്ങളിലും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ ക്കു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ പോലും നമുക്കു കഴിയുന്നില്ല.ലൈഫ് ജാക്കറ്റിന്റെ ഉപയോഗം പോലും അറിയാത്ത പാവം ബോട്ടു ജീ വനക്കാര്‍ .ഓരോ കാര്യങ്ങളിലും വ്യക്തമായ പദ്ധതികളോ കാര്യക്ഷമായ പഠനങ്ങളോ നടത്താതെ നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഉണ്ടായിരുന്ന സൌകര്യങ്ങളുമായി കേരളത്തിനു ഇനിയും മുന്നേറാനാവില്ല.പലപ്പോഴും അനാവശ്യ വിവാദങ്ങള്‍ ക്കു പിന്നാലെ പോകുന്ന ചാനലുകള്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും മലയാളിയുടെ ജീവിതയാതനകള്‍ ,സാമൂഹിക പ്രശ്നങ്ങള്‍ ,കാര്യക്ഷമമല്ലാത്ത ഭരണകര്‍ത്താക്കള്‍ ഇവയൊക്കെ തിരിച്ചറിഞ്ഞാല്‍ അധികാരിവര്‍ ഗഗങ്ങള്‍ക്കു കണ്ണു തുറക്കേണ്ടി വരും .അല്ലാത്ത പക്ഷം ദുരന്തങ്ങളുടെ പെരുമഴക്കാലമാണു കേരളത്തെ കാത്തിരിക്കുന്നതു.ശാസ്ത്ര സാങ്കേതിക വിഞ്ജാന രം ഗങ്ങളില്‍ നമുക്കുണ്ടായ പുരോഗതി വ്യക്തമായി ക്രുത്യതയോടെ പ്രായോഗിക തലങ്ങളില്‍ എത്തിക്കാന്‍ കഴിയാതെ പലപ്പോഴും അധികാരികള്‍ കാണിക്കുന്ന അവഗണനകളാണു ദുരന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നതു.ജനകീയ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന മാധ്യമങ്ങള്‍ അവരുടെ കാഴ്ചയും തൂലികയും അതിനായി യഞ്ജിക്കുമെന്നു നമുക്കു പ്രത്യാശിക്കാം ......

18 comments:

Mahesh Cheruthana/മഹി said...

ജനകീയ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന മാധ്യമങ്ങള്‍ അവരുടെ കാഴ്ചയും തൂലികയും അതിനായി യഞ്ജിക്കുമെന്നു നമുക്കു പ്രത്യാശിക്കാം ......

raadha said...

മനസ്സ് മടുപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും കൊടുക്കാന്‍ ശ്രമിച്ച മാധ്യമങ്ങളുടെ ഏറ്റവും ഒടുക്കത്തെ subject ആയിരുന്നു തേക്കടിയിലെ ദുരന്തം. ആരായിരുന്നു ഏറ്റവും ആദ്യം, ഏറ്റവും അറപ്പിക്കുന്ന ചിത്രം എടുത്തത് എന്ന കാര്യത്തിലുള്ള ചാനല്‍ മത്സരം പ്രകടം ആയിരുന്നു. വഴി തെറ്റിയ പോക്ക് എന്ന് പരിതപിക്കാനെ പറ്റുന്നുള്ളൂ..ലേഖനത്തിന് അഭിനന്ദനങ്ങള്‍.

Typist | എഴുത്തുകാരി said...

വളരെ പ്രസക്തമായ ഒരു വിഷയം.ചാനലുകള്‍ക്കെല്ലാം ആഘോഷമല്ലേ, ദുരന്തങ്ങള്‍ പോലും.

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട

രാധ,
എഴുത്തുകാരി ,

മാറുന്ന മാധ്യമ വിചാരത്തില്‍
പങ്കു ചേര്‍ന്നതിനു നിറഞ്ഞ
നന്ദി!

jayanEvoor said...

അതെ...
ജനകീയ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന മാധ്യമങ്ങള്‍ അവരുടെ കാഴ്ചയും തൂലികയും അതിനായി യഞ്ജിക്കുമെന്നു നമുക്കു പ്രത്യാശിക്കാം ......

Mahesh Cheruthana/മഹി said...

ജയന്‍ എവൂര്‍ സന്ദര്‍ശനത്തിനു നന്ദി

ഗീത said...

കൈയില്‍ എന്തെങ്കിലും തടയുമോ എന്നതു മാത്രമാണല്ലോ ഏതു ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടേയും നോട്ടം. അങ്ങനെ വല്ലതും തടയുമെങ്കില്‍ സുരക്ഷിതത്വമല്ലാത്ത ഏതും സുരക്ഷിതത്വമുള്ളതായി തീരും.

ദുരന്തത്തിന്റെ ചിത്രങ്ങളാണെങ്കിലും ആദ്യചിത്രങ്ങള്‍ ഞങ്ങള്‍ സമ്പ്രേഷണം ചെയ്തത് എന്ന് ഒരു ചാനലുകാര്‍ അഭിമാനിക്കുന്നതും കണ്ടു.

ഓ.ടോ. മഹീ, എന്തേ എഴുതാന്‍ ഇത്ര മടി? ഒരുപാട് കാലം കൂടീട്ടാണല്ലോ ഇപ്പോള്‍ ഈ പോസ്റ്റ്.

Mahesh Cheruthana/മഹി said...

ഗീതേച്ചി,
പറഞ്ഞതു വളരെ ശരിയാണു, സന്ദര്‍ശനത്തിനു ഒത്തിരി സന്തോഷം , ഇടക്കു ചില തിരക്കുകള്‍ മൂലമാണു എഴുതാന്‍ കഴിയാഞ്ഞതു എങ്കിലും പരമാവധി വായിക്കാന്‍ ശ്രമിക്കാറുണ്ടു.
നന്ദി ചേച്ചി!

rams said...

Boatil ulla yatrakar mrigangalude kazhcha kanan kudiya awasarathil balance thetti apakadam undayi ennil tudangi boat quality,boat driver,pinne unnadarku ulla pankil vannu nilkkunu.nale chilappol keralam fibre kazhinju paper boat vare purathu iraki ennu veram..ellathilum upari itreyum purogamikkunna keralathile tourism deptne sashtangam namichukollunu...

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട രാംസ്,
പ്രതികരണത്തിനു നന്ദി!
പറഞ്ഞതു വളരെ ശരിയാണു. നമ്മുടെ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വമില്ലായ്മയുടെ തെളിവാണു ഈ ദുരന്തം ! ഇനിയും ഇതു ആവര്‍ ത്തിക്കാതിരിക്കട്ടെ!

Mahesh Cheruthana/മഹി said...

എല്ലാ ബൂലോകര്‍ക്കും എന്റെ

"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

നമ്മുടെ പ്രത്യാശകളെപ്പോലും കച്ചവട കണ്ണാല്‍
മാധ്യമങ്ങള്‍ കണ്ണീരു ചാലിച്ച്, ചികഞ്ഞും , മുറിച്ചും , ചവച്ചും
പ്രദര്‍ശിപ്പിച്ചു പൊലിപ്പിക്കുകയല്ലേ ...

Mahesh Cheruthana/മഹി said...

സുനില്‍ ഈ വഴി വന്നതില്‍ സന്തോഷം !
ഈ ആശങ്ക എല്ലാവരുടേതും കൂടിയാണു!
നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു!!

ഉമേഷ്‌ പിലിക്കൊട് said...

:-)

Mahesh Cheruthana/മഹി said...

ഉമേഷ്‌ പിലിക്കൊട് ::-)

ﺎലക്ഷ്മി~ said...

മരണങ്ങള്‍ പോലും ആഘോഷിക്കുന്ന അഭിനവ മാധ്യമ സംസ്കാരത്തിന്, ഇനിയും എത്രയോ ദൂരം സഞ്ചരിക്കണം.... ഐ സി യുവില്‍ ലൈവ് ഊര്‍ധ്വന്‍ വലിക്കുന്നതും കമെന്‍ററികളും, ലൈവ് ബലാത്സംഗങ്ങളും, ലൈവ് ആദ്യരാത്രികളും, ലൈവ് സഞ്ചയനങ്ങളും മറ്റും....

എഴുത്ത് നന്നായി...അഭിനന്ദനങ്ങള്‍..!!

Mahesh Cheruthana/മഹി said...

ﺎലക്ഷ്മി~ :പറഞ്ഞതു ശരിയാണു,ഈ വഴി വന്നതില്‍ ഒത്തിരി സന്തോഷം !

Mahesh Cheruthana/മഹി said...

എന്റെ പ്രിയപ്പെട്ട ബൂലോകര്‍ക്കു നന്മയുടെ,സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ പൊന്നോണം നേരുന്നു.....